ഓടി കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരി തെറിച്ചു

വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്

Update: 2022-11-15 04:37 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ഓടി കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരി തെറിച്ചു. വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. വെടിവച്ചാൻ കോവിലിൽ വെച്ചായിരുന്നു ടയര് ഊരിത്തെറിച്ചത്. ആർക്കും പരിക്കില്ല.

ഇന്ന് രാവിലെ എട്ടരക്കാണ് അപകടം. വിഴിഞ്ഞത്ത് നിന്ന് നാഗർകോവിലിലേക്ക് പോകേണ്ട ബസാണ്. ടയറിന്റെ സെറ്റോടു കൂടി ഇളകിപ്പോകുകയായിരുന്നു. ഡ്രൈവർ പെട്ടന്ന് ബ്രേക്കിട്ട് നിർത്തിയാൽ അപകടം ഒഴിവായി.  നിരവധി യാത്രക്കാർ ഈ സമയത്ത് ബസിലുണ്ടായിരുന്നു. ഏറെനേരം സ്ഥലത്ത് ഗതാഗതക്കുരുക്കുണ്ടായിരുന്നു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News