വഖഫ്ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കും; ടി.കെ ഹംസ

മന്ത്രി വി അബ്ദുറഹിമാനുമായി അഭിപ്രായ വ്യത്യാസമില്ല, പ്രായാധിക്യം മൂലമാണ് രാജിവെക്കുന്നതെന്നും ടി.കെ ഹംസ

Update: 2023-08-01 06:12 GMT
Editor : rishad | By : Web Desk

കോഴിക്കോട്: വഖഫ്‌ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന് ടി.കെ ഹംസ. മന്ത്രി വി അബ്ദുറഹിമാനുമായി അഭിപ്രായ വ്യത്യാസമില്ല, പ്രായാധിക്യം മൂലമാണ് രാജിവെക്കുന്നതെന്നും ടി.കെ ഹംസ വ്യക്തമാക്കി.

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ന് വൈകീട്ട് വഖഫ് ബോര്‍ഡ് യോഗം  ചേരുന്നുണ്ട്. യോഗത്തിലാണ് രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുക. 

80 വയസ്സാണ് പാര്‍ട്ടി അനുവദിക്കുന്ന പ്രായപരിധി. തനിക്ക് അഞ്ച് വയസ്സ് അധികം ലഭിച്ചു. ഇപ്പോള്‍ 86 ആയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പദവി ഒഴിയുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച മറ്റ് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ടി കെ ഹംസ വ്യക്തമാക്കി. 

Advertising
Advertising

അതേസമയം, വഖഫ് ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദുള്‍ റഹ്‌മാനുമായി ചില ഭിന്നതകള്‍ ഹംസക്ക് ഉണ്ടായിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാന്‍ പങ്കെടുക്കുന്നില്ലെന്ന മിനുട്ട്‌സ് പുറത്ത് വരുകയും ചെയ്തിരുന്നു. 

Watch Video Report

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News