മേയർക്ക് മറുപടിയുമായി ടി.എൻ.പ്രതാപൻ; 'ഈ കോർപറേഷൻ അങ്ങ് തരണം എന്ന സുരേഷ്ഗോപിയുടെ ഇലക്ഷൻ പ്രചാരണത്തിന് സഹായം നൽകാനാണ് മേയർ ഇങ്ങനെ പറയുന്നത്

'2019 മുതൽ 2025 വരെ മൂന്ന് കോടി 35772000 രൂപയുടെ വികസന പ്രവർത്തനങ്ങൾ തൃശൂർ കോർപറേഷൻ പരിധിയിൽ തന്റെ എംപി ഫണ്ടിൽ നിന്ന് വിനിയോഗിച്ചു'

Update: 2025-11-01 07:15 GMT

തൃശൂർ: ടി.എൻ.പ്രതാപൻ എംപിയായിരിക്കേ കോർപ്പറേഷന് ഒരുരൂപയുടെ ഫണ്ട് പോലും തന്നില്ലെന്ന് മേയർ എം.കെ.വർഗീസിന്റെ വിമർശനത്തിനെതിരെ ടി.എൻ.പ്രതാപൻ. 'ഈ കോർപറേഷൻ അങ് തരണം' എന്ന സുരേഷ്ഗോപിയുടെ ഇലക്ഷൻ പ്രചാരണത്തിന് സഹായം നൽകാൻ വേണ്ടിയാണ് മേയർ ഇങ്ങനെ പറയുന്നത്. എൽഡിഎഫ് ബിജെപിയുമായി ഉണ്ടാക്കിയ ഡീലിന്റെ ഒരു പ്രതിഫലനം ആണ് ഈ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു. 2019 മുതൽ 2025 വരെ മൂന്ന് കോടി അമ്പത്തിയേഴ് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് തൃശൂർ കോർപറേഷൻ പരിധിയിൽ തന്റെ എംപി ഫണ്ടിൽ നിന്ന് വിനിയോഗിച്ചതെന്നും ടി.എൻ.പ്രതാപൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഓരോ ഡിവിഷനും എംപി ഫണ്ടിൽ നിന്ന് നൽകിയ പണത്തിന്റെ കണക്കുൾപ്പടെയാണ് പ്രതാപന്റെ മറുപടി.

Advertising
Advertising

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എൽഡിഎഫ് മേയറുടെ സംഘപരിവാർ പ്രശംസ കേട്ടുവല്ലോ. ടിഎൻ പ്രതാപൻ ഒരു രൂപ പോലും കോർപറേഷന് നൽകിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്തിനാണ് ഈ പച്ചനുണ പറയുന്നത് എന്നറിയാമോ? "ഈ കോർപറേഷൻ അങ് തരണം" എന്ന സുരേഷ്‌ഗോപിയുടെ ഇലക്ഷൻ പ്രചാരണത്തിന് സഹായം നൽകാൻ. "സുരേഷ് ഗോപി എംപിയായ ഉടനെ ഫണ്ട്" തന്നു എന്നാണ് മേയർ തുടർന്ന് പറയുന്നത്. എൽഡിഎഫ് ബിജെപിയുമായി ഉണ്ടാക്കിയ ഡീലിന്റെ ഒരു പ്രതിഫലനം ആണീ വാക്കുകൾ. ആദ്യം ചില കണക്കുകൾ പറയാം:

2019 മുതൽ 2025 വരെ മൂന്ന് കോടി അമ്പത്തിയേഴ് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് തൃശൂർ കോർപറേഷൻ പരിധിയിൽ എന്റെ എംപി ഫണ്ടിൽ നിന്ന് വിനിയോഗിച്ചത്. നാലുകോടിയിലധികം അനുവദിച്ചതിൽ നിന്ന് ഭരണാനുമതി പൂർത്തിയാക്കി പദ്ധതിയായി മാറിയ കണക്കാണ് മേൽ പറഞ്ഞത്. മേയർക്ക് ആർഎസ്എസുകാർ വല്ല കൈവശവും കൊണ്ടുവന്നു തരുന്നുണ്ടെങ്കിൽ ആ കണക്ക് കൃത്യമായി പറയണം. എംപി ഫണ്ടിന്റെ വിഷയമായി അത് അവതരിപ്പിക്കുന്നത് വിവരക്കേടും അല്പത്തരവുമാണ്.

സുരേഷ് ഗോപിക്ക് വേണ്ടി ഇതുപോലെ അടിമപ്പണി ചെയ്യുന്ന ഒരാളെ മേയർ സ്ഥാനത്ത് വെച്ചുവാഴിക്കുന സിപിഐഎം എന്ത് വിശദീകരണമാണ് നൽകുന്നത് എന്നറിയാൻ ആഗ്രഹമുണ്ട്. ഈ മേയർ എൽഡിഎഫിന്റെ മേയറായി ഇരുന്ന് തൃശൂർ കോർപറേഷനിൽ ബിജെപിക്ക് വേണ്ടി പ്രചരണം നടത്തുന്നതല്ലേ കാണുന്നത്. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് സിപിഐഎം സംഭാവന ചെയ്യുന്ന സ്ഥാനാർത്ഥിയാണ് മേയർ എന്ന കാര്യം അങ്ങാടിപ്പാട്ടാണ്. പിണറായി-രാജീവ് ചന്ദ്രശേഖർ ഡീലിന്റെ ഒരു ചെറിയ ഭാഗമാണിത്.

ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിൽ നിന്നുള്ള ഭാഗങ്ങളാണ് താഴെ നൽകുന്നത്:

തൃശ്ശൂർ കോർപ്പറേഷന്റെ സ്വന്തം ആസ്തികളുടെ വികസനത്തിനും കോർപ്പറേഷൻ പരിധിയിലെ സ്ഥാപനങ്ങളുടെ വികസനത്തിനും വേണ്ടി ടി.എൻ പ്രതാപൻ 2019-2024 കാലയളവിൽ എംപി ഫണ്ടിൽ നിന്നും മൂന്ന് കോടി അമ്പത്തി ഏഴ് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ അനുവദിച്ച് ഭരണാനുമതി നൽകിയിരുന്നു.

● ഡിവിഷൻ 15 അംഗൻ വാടി നം 45 - ഇരുപത്താറ് ലക്ഷത്തി അറുപതിനായിരം

● ഡിവിഷൻ 47 അംഗൻവാടി നം 50- മുപ്പത് ലക്ഷം

● ഡിവിഷൻ 55 ഫാമിലി ഹെൽത്ത്സെന്റർ - മുപ്പത്തി രണ്ട് ലക്ഷം

● ജനറൽ ആശുപത്രി വെന്റിലേറ്റർ - ഇരുപത്തി ആറ് ലക്ഷത്തി എഴുപത്തയ്യായിരം

● ജനറൽ ആശുപത്രി ആമ്പുലൻസ്-ഇരുപത്തെട്ടുലക്ഷത്തി നാല്പത്തേഴായിരം

● ശക്തൻ KSRTC സ്റ്റാന്റ് ക്യാമറ - മുപ്പത് ലക്ഷം

● ശക്തൻ മാർക്കറ്റിൽ ഹൈമാസ്റ്റ് ലൈറ്റ് – അഞ്ച് ലക്ഷം

● ജില്ലാ ഹോമിയോ ആശുപത്രിക്ക്

മൊബൈൽ ഡിസ്പെൻസറി – പത്ത് ലക്ഷത്തി അറുപതിനായിരം

● ഡിവിഷൻ 54 ലാലൂർ ബക്കർ

കോളനി റോഡ് ഡ്രെയിനേജ് - പതിനാറ് ലക്ഷത്തി മുപ്പതിനായിരം

● ഡിവിഷൻ 55 അരിക്കപ്പാറ കോളനി

മോഡൽ റോഡ് ഡ്രെയിനേജ് - ഇരുപത് ലക്ഷം

മേൽപ്പറഞ്ഞ രണ്ട് കോടി ഇരുപത്തി അഞ്ച് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപയുടെ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുള്ളതാണ്.

ഇതിനുപുറമെ കോർപ്പറേഷൻ പരിധിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 1.32 കോടി രൂപ എംപി ഫണ്ടിൽ നിന്നും ചെലവഴിച്ച് സ്കൂൾ ബസും സ്മാർട്ട് ക്ലാസ് മുറികളും ഒരുക്കി നൽകി . (വിമല കോളേജ് , സെന്റ് തോമസ് കോളേജ്, സെന്റ് അലോഷ്യസ് കോളേജ് നിർമ്മല സ്കൂൾ - ബസുകൾ, സെന്റ് മേരീസ് കോളേജ് സ്മാർട് ക്ലാസ് റൂം) .

ആകെ മൂന്ന് കോടി അമ്പത്തി ഏഴ് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ കോർപ്പറേഷൻ പരിധിയിലാണ് ചെലവഴിച്ചത്.

● രാമവർമ്മപുരം ഭാരത് SC/ST ഹാന്റി ക്രാഫ്റ്റ് വർക് ഷെഡിന് ഇരുപത് ലക്ഷത്തിന് ഭരണാനുമതി നൽകിയെങ്കിലും 2024 ജനുവരി വരെ പദ്ധതിക്കാവശ്യമായ അനുതി നൽകാത്തതിനാൽ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.

● I LOVE THRISSUR പദ്ധതിക്ക് ഒരു കോടി രൂപ വകയിരുത്തിയെങ്കിലും കോർപ്പറേഷൻ വിശദമായ പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ പലയാവർത്തി ആവശ്യപ്പെടുകയും എട്ടു മാസങ്ങൾക്ക് ശേഷം പുരോഗതിയില്ലാത്തതിനാൽ പദ്ധതി ക്യാൻസൽ ചെയ്യേണ്ടതായി വന്നു

● കോർപ്പറേഷൻ പരിധിയിലെ വിവിധ ഡിവിഷനുകളിൽ 29 മിനിമാസ്റ്റ് ലൈറ്റുുകൾ സ്ഥാപിക്കുന്നതിന് 58 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ജില്ലാ കളക്ടറും പ്ലാനിംഗ് ഓഫീസറും പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇലക്ട്രിസിറ്റി ചാർജ്ജും തുടർപരിപാലനവും സംബന്ധിച്ച എൻ ഒ സി നൽകിയില്ല. നേരിട്ടും കൌൺസിലർമായ മുഖേനയും ഓഫീസ് മുഖേനയും മേയറെ ബന്ധപ്പെട്ടെങ്കിലും കൌൺസിൽ തീരുമാനമോ എൻഒസിയോ യഥാസമയം ജില്ലാ കളക്ടർക്ക് നൽകിയില്ല. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാറായതിനാൽ ഫണ്ട് ലാപ്സാവാതിരിക്കുന്നതിന് 2024 ഫെബ്രുവരിയിൽ ക്യാൻസൽ ചെയ്ത് രണ്ട് അംഗൻ വാടികളുടെ നിർമ്മാണത്തിന് തുക വിനിയോഗിക്കുകയാണുണ്ടായത്.

കോർപ്പറേഷന്റെ സ്വന്തം അധികാരത്തിലും ആസ്തിയിലും ഉൾപ്പെട്ട പദ്ധതികളിലെ പലതിന്റെയും നിർമ്മാണ ഉദ്ഘാടനചടങ്ങുകളിൽ എംപിയോടൊപ്പം അദ്ധ്യക്ഷത വഹിച്ച ആളാണ് മേയർ. എന്നിട്ടും അസത്യ പ്രചരണം നടത്തുന്നത് ബിജെപിയെ സഹായിക്കുന്നതിന് വേണ്ടി മാത്രമാണ്.



Full View


Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News