പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നുള്ള ടോൾ പിരിവ് തൽക്കാലത്തേക്ക് നിർത്തി

ജനകീയ പ്രതിഷേധത്തെ തുടർന്നാണ് പിരിവ് നിർത്തിയത്

Update: 2022-03-24 07:47 GMT

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നുള്ള ടോൾ പിരിവ് തൽക്കാലത്തേക്ക് നിർത്തി. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് പിരിവ് നിർത്തിയത്. തല്‍ക്കാലത്തേക്ക് പ്രതിഷേധം അവസാനിപ്പിക്കുമെന്ന് സമര സമിതി പറഞ്ഞു.

പന്നിയങ്കര ടോൾ പ്ലാസക്ക് സമീപത്തുള്ള 5 പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് ടോൾ നൽകേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നൽ ഇന്ന് തിരിച്ചറിയൽ രേഖകൾ കാണിച്ച നാട്ടുകാരോടും ടോൾ അധികൃതർ പണം ആവശ്യപ്പെട്ടു. ഇതൊടയാണ് പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധം ശക്തമായതോടെയാണ് നാട്ടുകാരിൽ നിന്നും ടോൾ പിരിക്കുന്നത് നിർത്തിവെച്ചത്. ഒരു തവണ കടന്നുപോകാൻ 650 രൂപ ഈടാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ടിപ്പർ ലോറി ഡ്രൈവർമാരും സമരം നടത്തി.

മറ്റ് ടോൾ പ്ലാസയിലേതിന് സമാനമായി സ്വകാര്യ ബസുകൾക്ക് കുറഞ്ഞ നിരക്ക് വേണമെന്ന ആവശ്യത്തിൽ ഇന്നലെ നടന്ന ചർച്ച പരാജയപെട്ടിരുന്നു. അടുത്ത ദിവസം വീണ്ടും ചർച്ച നടക്കും. 60 കിലോമീറ്റർ ചുറ്റളവിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവന വന്നതിനാൽ വാളയാർ ടോൾ പ്ലാസയിൽ നിന്നും 52 കിലോമീറ്റർ മാത്രം അകലെയുള്ള പന്നിയങ്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്ന ആവശ്യവും സമരസമിതി പ്രവർത്തകർ ഉയർത്തുന്നുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News