കൊച്ചിയിൽ ഹോം സ്റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; ഗുണ്ടാത്തലവൻ ഭായ് നസീറിന്റെ കൂട്ടാളികൾ പിടിയിൽ
സ്ത്രീകളടക്കം പത്തുപേരെയാണ് നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്.
Update: 2024-03-01 17:24 GMT
കൊച്ചി: ഹോം സ്റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ പത്തുപേർ പിടിയിൽ. കുപ്രസിദ്ധ ഗുണ്ടാത്താലവൻ ഭായ് നസീറിന്റെ കൂട്ടാളികളാണ് പിടിയിലായത്. സ്ത്രീകളടക്കം പത്തുപേരെയാണ് കൊച്ചിയിലെ ഹോം സ്റ്റേയിൽ നിന്ന് നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്.
ഓൾഡ് കത്രിക്കടവ് റോഡിൽ നടത്തുന്ന ഹോം സ്റ്റേയിൽ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. പൊലീസെത്തും മുമ്പ് ഭായ് നസീർ ഓടിരക്ഷപ്പെട്ടിരുന്നു.