ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

പുളിഞ്ചുവട് റെയിൽവേ ലൈനിൽ വച്ച് ദപ്തിസാഗർ ട്രെയിനാണ് ഇടിച്ചത്.

Update: 2021-09-14 13:44 GMT
Editor : Suhail | By : Web Desk
Advertising

ആലുവയിൽ ട്രെയിനിടിച്ച് രണ്ടു പേര്‍ മരിച്ചു. ആലുവ പട്ടേരിപ്പുറം കാച്ചപ്പിള്ളി വീട്ടിൽ ഫിലോമിന (60), മകൾ അഭയ (32) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ പുളിഞ്ചുവട് റെയിൽവേ ലൈനിൽ വച്ച് ദപ്തിസാഗർ ട്രെയിനാണ് ഇടിച്ചത്.

മകൾ അഭയ മാനസികാസ്വസ്ഥതയ്ക്ക് ചികിത്സയിലായിരുന്നു. ഇവർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News