പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം

റെയിൽപാളത്തിൽ അഞ്ചിടങ്ങളിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി

Update: 2025-07-22 13:13 GMT

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. പാളത്തിലെ അഞ്ചിടങ്ങളിലാണ് ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയത്.

ഒറ്റപ്പാലം - ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. മായന്നൂർ മേൽപ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയത്. ആർപിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News