റെയിൽവേയുടെ ജനവിരുദ്ധ നടപടികൾ പാർലമെന്റിൽ ഉന്നയിക്കും: എം.കെ രാഘവൻ എം.പി

മീഡിയവണ്‍ 'കഷ്ടപ്പാട് എക്സ്പ്രസ്' വാര്‍ത്താ പരമ്പരയ്ക്ക് പിന്നാലെയാണ് ഇടപെടല്‍

Update: 2023-10-20 03:24 GMT

ട്രെയിനുകളിലെ ജനറല്‍ കമ്പാര്‍ട്മെന്റുകള്‍ വെട്ടിക്കുറച്ചതും ടിക്കറ്റ് നിരക്ക് കൂട്ടിയതുമുള്‍പ്പെടെയുള്ള ജനവിരുദ്ധ നടപടികള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് എംകെ രാഘവന്‍ എംപി‍. ട്രെയിന്‍ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രറെയില്‍വേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും എംപി മീഡിയവണ്ണിനോട് പറഞ്ഞു. മീഡിയവണ്‍ കഷ്ടപ്പാട് എക്സ്പ്രസ് വാര്‍ത്താ പരമ്പരയ്ക്ക് പിന്നാലെയാണ് ഇടപെടല്‍.

Full View

റെയിൽവേ മന്ത്രിയുമായും സതേൺ റെയിൽവേ ജിഎമ്മുമായും വിഷയം സംസാരിച്ചിട്ടുണ്ടെന്നാണ് എം.കെ രാഘവൻ എം.പി അറിയിച്ചത്. യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമുണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ എന്നും അവരുടെ എല്ലാ വിഷമങ്ങളും രേഖപ്പെടുത്തിയാണ് കത്തയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News