തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ പ്രൈമറി അധ്യാപകരുടെ കരട് സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചു

നടപടി മീഡിയവൺ വാർത്തക്ക് പിന്നാലെ

Update: 2024-05-23 13:47 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: തിരുവനന്തപുരം ,കോഴിക്കോട് ജില്ലകളിലെ പ്രൈമറി അധ്യാപകരുടെ കരട് സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചു. പ്രൈമറി അധ്യാപകരുടെ സ്ഥലംമാറ്റപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയെന്ന മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് നടപടി. മലപ്പുറം ജില്ലയിലെ സ്ഥലം മാറ്റ പട്ടിക മാത്രമാണ് ഇനി പ്രസിദ്ധീകരിക്കാനുളളത്. 

നാലു ജില്ലകളിലെ പ്രൈമറി അധ്യാപകരുടെ സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകുന്നതിനെക്കുറിച്ച് മീഡിയവണ്‍ വാര്‍ത്ത നല്‍കിയിരുന്നു.  ഈ മാസം 20 നായിരുന്നു മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ സ്ഥലം മാറ്റ പട്ടിക പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. പരാതി സമർപ്പിക്കാനുള്ള തീയതിയും ഇന്നലയോടെ കഴിഞ്ഞു. പരാതി ഉയർന്നതിന് പിന്നാലെ പാലക്കാട് ജില്ലയുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

Advertising
Advertising

അധ്യാപക സ്ഥലം മാറ്റ പട്ടിക പ്രസിദ്ധീകരിക്കുന്നതിനും ആക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും സമയക്രമം പ്രഖ്യാപിച്ചിരുന്നു. അത് പ്രകാരം ഈ മാസം 20 പത്ത് ജില്ലകളിലെ സ്ഥലം മാറ്റ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു.  സാങ്കേതിക പ്രശ്നങ്ങളാണ് സ്ഥലംമാറ്റ പട്ടിക വൈകുന്നതിന് കാരണമായി വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. എന്നാല്‍ ഭരണാനുകൂല സംഘടനയിലെ ചിലരുടെ സ്ഥലം മാറ്റം ക്രമീകരിക്കനാണ് ഈ വൈകലെന്നാണ് അധ്യാപകരുടെ പരാതി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News