തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സിന്‍റെ മറവില്‍ വന്‍ സ്പിരിറ്റ് കടത്ത്

സ്പിരിറ്റ് കടത്തിയത് സ്ഥാപനത്തിലെ ജീവനക്കാരുടെ അറിവോടെയാണെന്നാണ് സൂചന.

Update: 2021-06-30 14:51 GMT

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ വൻ സ്പിരിറ്റ് വെട്ടിപ്പ്. ലീഗൽ മെട്രോളജിയും എക്സൈസും നടത്തിയ പരിശോധനയിൽ 19,000 ലിറ്റർ സ്പിരിറ്റിന്‍റെ കുറവാണ് കണ്ടെത്തിയത്. സ്പിരിറ്റ് കടത്തിയത് സ്ഥാപനത്തിലെ ജീവനക്കാരുടെ അറിവോടെയാണെന്നാണ് സൂചന. 

മഹാരാഷ്ട്രയില്‍ നിന്ന് തിരുവല്ലയിലേക്കെത്തിച്ച മൂന്നു ലോറികളിലാണ് പരിശോധന നടത്തിയത്. മൂന്നു ലോറികളിലായി എത്തിച്ചത് 1,15,000 ലിറ്റര്‍ സ്പിരിറ്റാണ്. സ്പിരിറ്റ് കേരളത്തിൽ എത്തും മുൻപ് ചോർത്തി വിറ്റുവെന്നാണ് കണ്ടെത്തല്‍. ലോറി ഡ്രൈവർമാരെ ചോദ്യം ചെയ്തതിനു പിന്നാലെ ആദ്യം മൂന്നു ലക്ഷവും പിന്നീട് പത്തു ലക്ഷം രൂപയും കണ്ടെത്തി.

സംസ്ഥാന സർക്കാരിന് കീഴിന് പ്രവർത്തിക്കുന്ന കമ്പനിയാണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ്. ഇവിടെ ബിവറേജസിന് വേണ്ടി മദ്യം ഉത്പാദിപ്പിക്കുന്നുണ്ട്. ഇവിടേക്ക് കൊണ്ടുവന്ന സ്പിരിറ്റിൽ ഒരു വിഭാഗം കടത്തിയിട്ടുണ്ടെന്നുള്ള സംശയത്തെ തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.  

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News