പത്തനംതിട്ടയില്‍ വനംവകുപ്പിനെ വെല്ലുവിളിച്ച് സി.പി.എം നേതാവിന്റെ നേതൃത്വത്തില്‍ മരംമുറി

സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന്‍റെ നേതൃത്വത്തിലാണ് പത്തനംതിട്ട ചിറ്റാറില്‍ മരംമുറി നടന്നത്

Update: 2024-07-01 16:01 GMT
Editor : Shaheer | By : Web Desk

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: വനംവകുപ്പിനെ വെല്ലുവിളിച്ച് പത്തനംതിട്ടയില്‍ സി.പി.എമ്മിന്റെ മരംമുറി. ചിറ്റാര്‍ സ്വദേശി യോഗീരാജിന്റെ പട്ടയഭൂമിയില്‍നിന്നാണ് മരം മുറിച്ചത്. കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.പി.എം നേതാക്കള്‍ സമരാഹ്വാനം നടത്തിയിരുന്നു.

സി.പി.എം ഏരിയാ കമ്മിറ്റി അംഗം ജെയ്‌സണ്‍ ജോസഫിന്റെ നേതൃത്വത്തിലാണു മരംമുറി നടന്നത്. പട്ടയ ഭൂമിയില്‍നിന്ന് മരം മുറിക്കണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍, ഒരു അനുമതിയുമില്ലാതെ മരം മുറിക്കുമെന്നു കഴിഞ്ഞ ദിവസം ചിറ്റാറില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ സി.പി.എം നേതാവ് പ്രഖ്യാപിച്ചിരുന്നു.

Summary: In defiance of the forest department, tree cutting took place in Pathanamthitta's Chittar under the leadership of the CPM leader

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News