മരംകൊള്ള കേസ്; വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി

കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതനുസരിച്ചാകും നടപടികളെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Update: 2021-07-08 07:16 GMT

മരംകൊള്ള കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. പരിശോധനകൾ കാര്യക്ഷമമായി നടത്താത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെന്നും വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ വരും ദിവസങ്ങളിൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

കുറ്റം കണ്ടെത്തി കുറ്റപത്രം സമർപ്പിക്കുന്നതനുസരിച്ചാകും നടപടി സ്വീകരിക്കുക. വനംവകുപ്പിന്റെ ഭാഗത്തുനിന്നും റവന്യൂവകുപ്പിന്‍റെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടാകില്ല. ഐ.എഫ്.എസ് കേഡറിൽ ഉള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കാലതാമസമെടുക്കും. ഈ കാലതാമസമാണ് സംശയങ്ങൾക്ക് ഇടയാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

Advertising
Advertising

വിവരാവകാശ പ്രകാരം രേഖകൾ കൈമാറിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് സാധാരണ നടപടിക്രമം മാത്രമാണ്. അതിന് കേസുമായി ബന്ധമില്ല. യഥാർത്ഥ കർഷകനെ സംരക്ഷിച്ചാകും ഈ വിഷയത്തില്‍ മുന്നോട്ട് പോവുക. ഇതിന് വേണ്ടിയുള്ള നിയമോപദേശം തേടാനാണ് റവന്യു- വനം മന്ത്രിമാരുടെ ധാരണ.

നിയമപരമായി മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകർക്ക് നിലവിൽ അവ്യക്തതയുണ്ട്. കർഷകർക്കനുകൂലമായി നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതും ആലോചനയിലുണ്ട്. വനം വിജിലൻസ് കൂടുതൽ കാര്യക്ഷമായി പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News