'വറ്റൽ മുളക് ചുട്ടാണ് പിള്ളേർക്ക് ചോറ് കൊടുക്കുന്നത്, വിശപ്പ് മാറും വരെ ഭക്ഷണം കഴിച്ച ഓർമ പോലുമില്ല'; പത്തനംതിട്ടയിൽ കൊടുംകാട്ടിനുള്ളിൽ മതിയായ ഭക്ഷണവും വീടുമില്ലാതെ 11 ആദിവാസി കുടുംബങ്ങള്‍

കാട്ടാനകളെയും മറ്റ് വന്യജീവികളെയും ഭയന്ന് പ്ലാസ്റ്റിക് ഷീറ്റ് കെട്ടി ഉണ്ടാക്കിയ കൂരക്ക് കീഴിൽ ഭയത്തോടെയാണ് ഈ കുടുംബം അന്തിയുറങ്ങുന്നത്

Update: 2025-08-12 08:45 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടികൾ ചിലവിടുമ്പോഴും വിശപ്പകറ്റാൻ പോലുമാകാതെ കഷ്ടപ്പെട്ടു കഴിയുന്നവരുണ്ട് നമ്മുടെ വനമേഖലയിൽ. പത്തനംതിട്ട ആനത്തോട്ടിലെ 11 അംഗ ആദിവാസി കുടുംബം മതിയായ ഭക്ഷണവും വീടുമില്ലാതെ കൊടും കാടിനുള്ളിൽ കഷ്ടപ്പെടുകയാണ്. സമാന അവസ്ഥയാണ് മേഖലയിലെ മറ്റുള്ളവർക്കും.

ഓമന-തങ്കയ്യ ദമ്പതികൾക്ക് 9 മക്കളാണ്.20 വയസിനു മുകളിൽ പ്രായമുള്ള യുവാക്കൾ മുതൽ 6 മാസം പ്രായമുള്ള കൈകുഞ്ഞു വരെ ഇവരിലുണ്ട്.  വയറു നിറയെ വിശപ്പ് മാറും വരെ ഭക്ഷണം കഴിച്ച ഓർമ്മ ഇവരിൽ പലർക്കുമില്ല. അരവയറുണ്ണാനുള്ള ഭക്ഷണമേ ഈ വീട്ടിൽ മിക്കപ്പോഴും ഉണ്ടാവാറുള്ളു.

Advertising
Advertising

വന വിഭവങ്ങൾ ശേഖരിച്ചു വിറ്റാണ് ഈ കുടുംബത്തിന്റെ ഉപജീവനം. ഒരു മാസമായി ആനത്തോട്ടിൽ നിർത്താതെ മഴ പെയ്യുന്നതിനാൽ ആ വരുമാനം ഏറെക്കുറെ നിലച്ചു. പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്ന സമീപത്തെ വീടുകളിലും ഭക്ഷണം എത്തിക്കുന്നത് ഓമനയാണ്. ആക്രമണ സ്വഭാവമുള്ള കാട്ടാനകളെയും മറ്റ് വന്യജീവികളെയും ഭയന്ന് പ്ലാസ്റ്റിക് ഷീറ്റ് കെട്ടി ഉണ്ടാക്കിയ കൂരക്ക് കീഴിൽ ഭയത്തോടെയാണ് ഈ കുടുംബം അന്തിയുറങ്ങുന്നത്. ഇവർക്ക് ഭക്ഷണം ഉറപ്പാക്കാനെങ്കിലും സർക്കാർ സംവിധാനങ്ങൾ ശ്രമിക്കണമെന്നാണ് ആവശ്യം.

വിഡിയോ സ്റ്റോറി കാണാം..

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News