നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പി.വി അൻവറിന്റെ പ്രചാരണത്തിന് യൂസുഫ് പഠാൻ എത്തുമെന്ന് തൃണമൂൽ കോൺഗ്രസ്
പശ്ചിമ ബംഗാളിലെ ബഹാറംപൂർ മണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ എംപിയാണ് യൂസുഫ് പഠാൻ.
Update: 2025-06-09 16:18 GMT
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി അൻവറിന്റെ പ്രചാരണത്തിന് ക്രിക്കറ്റ് താരം യൂസുഫ് പഠാൻ എത്തുമെന്ന് തൃണമൂൽ കോൺഗ്രസ്. ജൂൺ 15-ന് യൂസുഫ് പഠാൻ എത്തുമെന്നാണ് ടിഎംസി നിലമ്പൂർ മണ്ഡലം കമ്മിറ്റി അറിയിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ ബഹാറംപൂർ മണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ എംപിയാണ് യൂസുഫ് പഠാൻ. കോൺഗ്രസ് നേതാവും കഴിഞ്ഞ തവണ ലോക്‌സഭയിലെ കക്ഷി നേതാവുമായി അധിർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസുഫ് പഠാൻ പാർലമെന്റിലെത്തിയത്. ബഹാറംപൂരിൽ നിന്ന് ആറാമൂഴം തേടിയിറങ്ങിയ ചൗധരിയെ 85,022 വോട്ടിനാണ് യൂസുഫ് പഠാൻ പരാജയപ്പെടുത്തിയത്.