വിദ്യാർഥിനികൾക്ക് നടുറോഡിൽ പ്രധാനാധ്യാപികയുടെ ക്രൂരമർദനം; ദൃശ്യങ്ങൾ കായികാധ്യാപകൻ മൊബൈലിൽ പകർത്തി

പാഞ്ഞാൾ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രധാനാധ്യാപിക ഉഷ പി.ടി ആണ് കുട്ടികളെ മർദിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർഥിനികൾക്കാണ് മർദനമേറ്റത്.

Update: 2022-04-04 09:32 GMT

വിദ്യാർഥിനികളെ നടുറോഡിൽവെച്ച് പ്രധാനാധ്യാപിക അകാരണമായി മർദിച്ചെന്ന് ആരോപണം. തൃശൂർ പാഞ്ഞാളിലാണ് സംഭവം. പാഞ്ഞാൾ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രധാനാധ്യാപിക ഉഷ പി.ടി ആണ് കുട്ടികളെ മർദിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർഥിനികൾക്കാണ് മർദനമേറ്റത്.

ആൺകുട്ടികൾ തമ്മിൽ സംഘർഷമുണ്ടായത് അന്വേഷിക്കാനാണ് പ്രധാനാധ്യാപിക കായികാധ്യാപകനൊപ്പം എത്തിയത്. എന്നാൽ അവിടെയുണ്ടായിരുന്ന പെൺകുട്ടികളെയാണ് അധ്യാപിക മർദിച്ചത്. ഞങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞെങ്കിലും അധ്യാപിക കേട്ടില്ലെന്ന് വിദ്യാർഥിനികൾ പറഞ്ഞു.

മുടി പിടിച്ചു വലിച്ച് തലക്ക് മർദിച്ചെന്ന് വിദ്യാർഥിനികൾ പറഞ്ഞു. ഒരു കുട്ടിയുടെ കൈക്ക് ചതവുണ്ട്. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ കായികാധ്യാപകൻ മൊബൈലിൽ പകർത്തിയെന്നും കുട്ടികൾ ആരോപിച്ചു.

Advertising
Advertising

അധ്യാപികക്കെതിരെ ചെറുതുരുത്തി പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് വിദ്യാർഥിസംഘടനകൾ സ്‌കൂളിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News