ഇന്‍സിനേറ്റര്‍ സ്ഥാപിക്കും; തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുന്നു

കാര്‍ പാര്‍ക്കിങിനായി ഉപയോഗിക്കുന്ന സ്ഥലത്ത് മാലിന്യങ്ങള്‍ കൊണ്ടുതള്ളിയത് മീഡിയവണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്

Update: 2021-12-29 02:11 GMT

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുന്നു. പുതിയ ഇന്‍സിനേറ്റര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി. മീഡിയവണ്‍ ഇംപാക്ട്.

മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ കാര്‍ പാര്‍ക്കിങിനായി ഉപയോഗിക്കുന്ന സ്ഥലത്ത് മെഡിക്കല്‍ കോളജ്, എസ്എടി, ദന്തല്‍ കോളജ് എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ കൊണ്ടുതള്ളിയത് മീഡിയവണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ദിവസേന രണ്ടായിരം കിലോ മാലിന്യമാണ് ഇവിടെ തള്ളുന്നത്. വിഷയത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പളിനോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

Advertising
Advertising

കെഎംസിഎല്ലില്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കാനുള്ള തുകയെത്തിയിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. ഇപ്പോഴാണ് പുതിയ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. മാലിന്യങ്ങളില്‍ നിന്നുള്ള മലിനജലം പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതോടെ വര്‍ഷങ്ങളായുള്ള മാലിന്യ പ്രശ്നത്തിന് പരിഹാരമാകും.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News