മുഖപരിചയം വഴിത്തിരിവായി; കോതമംഗലത്ത് രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തേൻകോട് സ്വദേശി റിൻസാണ് പിടിയിലായത്

Update: 2022-06-26 03:48 GMT
Editor : Lissy P | By : Web Desk

കോതമംഗലം: രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കുട്ടമംഗലം, തേൻകോട് സ്വദേശി റിൻസാണ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്നും കോതമംഗലത്ത് എത്തിച്ചു വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് എക്സൈസിന്റെ പിടിയിലായത്.

കോതമംഗലം തങ്കളത്ത് വച്ച് കൈയിൽ വലിയ ബാഗുമായി നിന്ന പ്രതിയെ സംശയം തോന്നിയതിനെ തുടർന്ന് എക്‌സൈസ് സംഘം ചോദ്യം ചെയ്തതോടെയാണ് കഞ്ചാവിനെ കുറിച്ച് വിവരം ലഭിച്ചത്. മുമ്പ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പ്രതിയായിട്ടുള്ള റിൻസനെ ഉദ്യോഗസ്ഥർക്ക് മുഖപരിചയം തോന്നിയതാണ് വഴിത്തിരിവായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബിഗ് ഷോപ്പറിനുള്ളിൽ നിന്ന് രണ്ടര കിലോ കഞ്ചാവ് കണ്ടെടുത്തു. കോതമംഗലത്ത് വിവിധ പ്രദേശങ്ങളിൽ വിൽപ്പനക്കായിട്ടാണ് പ്രതി കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജോസ് പ്രതാപ് പറഞ്ഞു.

Advertising
Advertising

പെരുമ്പാവൂരിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നത്. പ്രിവന്റീവ് ഓഫീസർ നിയാസ്, സിദ്ധിഖ്, ജിമ്മി അടക്കമുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News