കണ്ണൂരിൽ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്

ഇവർ നിൽക്കുന്നത് ചുമര് പൊളിക്കുന്നവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

Update: 2023-04-14 09:10 GMT

കണ്ണൂർ: വീട് പൊളിച്ചു മാറ്റുന്നതിനിടെ ചുമരിടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്. തളിപ്പറമ്പ് സ്വദേശി അറാഫത്തിന്റെ മകനും ബന്ധുവായ കുട്ടിക്കുമാണ് പരിക്കേറ്റത്. ആദിൽ, ജസ ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്.

തളിപ്പറമ്പ് തിരുവെട്ടൂർ അങ്കണവാടി റോഡിൽ രാവിലെ ഒമ്പതരയോടെയാണ് സംഭവം. അറാഫത്തിന്റെ പഴയ വീടിന്റെ പഴയ ചുമര് പൊളിച്ചുമാറ്റുകയായിരുന്നു. ചുമരിന്റെ മറുവശത്താണ് രണ്ട് കുട്ടികൾ നിന്നിരുന്നത്. ഇവർ നിൽക്കുന്നത് ചുമര് പൊളിക്കുന്നവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

ചുമര് ഉള്ളിൽ നിന്ന് പുറത്തേക്കിടിച്ച് പൊളിച്ചതോടെ ഇത് കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഒറ്റപ്പെട്ട സ്ഥലമായതിനാൽ കുട്ടികളെ പുറത്തെടുത്ത് ഏറെ നേരത്തിനു ശേഷമാണ് ആശുപത്രിയിലെത്തിക്കാനായത്.

Advertising
Advertising

പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുട്ടികളിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഈ കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News