Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോട്ടയം: കോടിമതയില്‍ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കൊല്ലാട് സ്വദേശികളായ ജെയിംസ്, അര്‍ജുന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടം രാത്രി 12 മണിയോടെയാണ് സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെയ്‌മോന്റെ വീടു മാറുന്നതുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്തതിന് ശേഷം ഇവര്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു.
ജീപ്പിന്റെ നിയന്ത്രണം നഷ്ടപെട്ട് പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു. പൂര്‍ണമായി തകര്‍ന്ന ജീപ്പ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.