എറണാകുളത്ത് രണ്ടുപേർക്ക് കുറുക്കന്റെ കടിയേറ്റു

രണ്ടു പേരെയും കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Update: 2022-07-19 13:36 GMT

എറണാകുളം: കടുങ്ങല്ലൂരിൽ രണ്ടുപേർക്ക് കുറുക്കന്റെ കടിയേറ്റു. കടുങ്ങല്ലൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ സുകുമാരൻ, ഇനാമുൽ ഹഖ്  എന്നിവർക്കാണ് കടിയേറ്റത്.  കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇരുവർക്കും പ്രതിരോധ വാക്‌സിൻ നൽകി വിട്ടയച്ചു. കടുങ്ങല്ലൂർ പഞ്ചായത്തിലെ 11ആം വാർഡിലും പരിസരങ്ങളിലും കുറക്കന്റെ ശല്യമുണ്ട്. ഇതുവരെ ആളുകൾക്ക് നേരെ ആക്രമണമുണ്ടായിട്ടില്ല. ഇന്നലെ മറ്റൊരു നായയെയും പശുവിനെയും കുറുക്കൻ കടിച്ചതായും പ്രദേശവാസികൾ പറഞ്ഞു.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് ഇരുവർക്കും കുറക്കന്റെ കടിയേൽക്കുന്നത്. സുകുമാരന്റെ വീട്ടിലെ വളർത്തുനായയെയാണ് കുറുക്കൻ ആദ്യം കടിച്ചത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ സുകുമാരനെയും കുറുക്കൻ കടിച്ചു. പിന്നീട് റോഡിന് മറുവശം നിൽക്കുകയായിരുന്ന അതിഥി തൊഴിലാളിയെയും കടിക്കുകയായിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News