കാട്ടാക്കടയിൽ വീടു കയറി ആക്രമണം; ഗർഭിണിയുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്

വ്യാഴാഴ്ച രാത്രിയാണ് മൈലാടി സ്വദേശി അനിൽകുമാറിന്‍റെ വീടിനു നേരെ ആക്രമണം ഉണ്ടായത്

Update: 2022-11-19 01:57 GMT

തിരുവനന്തപുരം: കാട്ടാക്കടയിൽ വീടുകയറി ആക്രമണം. ഗർഭിണിയായ യുവതി ഉൾപ്പടെ രണ്ട് പേർക്ക് എട്ടംഗ സംഘത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് മൈലാടി സ്വദേശി അനിൽകുമാറിന്‍റെ വീടിനു നേരെ ആക്രമണം ഉണ്ടായത്.

10 മണിയോടെ ബൈക്കുകളിലാണ് എട്ടംഗ സംഘം അനിൽകുമാറിന്‍റെ വീട്ടിലെത്തിയത്. ശബ്ദം കേട്ട് വാതിൽ തുറന്ന അനിൽകുമാറിനോട് മരുമകൻ അമൽ എവിടെയെന്ന് അക്രമികൾ ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞതോടെ പ്രതികൾ അനിലിനെ മർദ്ദിച്ചു. ഗർഭിണിയായ മകൾക്കും ഭാര്യ സിന്ധുവിനും മർദനമേറ്റു. വീട്ടുപകരണങ്ങൾ അടിച്ചു തകർത്തു. വീടിന് പുറത്തിറങ്ങിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ നാട്ടുകാർ കൂടിയതോടെ സ്ഥലം വിട്ടു. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നമാണ് അക്രമത്തിലേക്ക് നയിച്ചത്.

അന്വേഷണത്തിൽ പ്രതികളുടെ എന്ന് സംശയിക്കുന്ന ബൈക്കുകളും ഫോണും പൊലീസ് കണ്ടെത്തി. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് പൊലീസ് നീക്കം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News