Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോട്ടയം: കോട്ടയം ഭരണങ്ങാനത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. ജർമൻ ഭാഷ പഠന കേന്ദ്രത്തിലെ വിദ്യാർഥികളായ അമല്‍ കെ. ജോമോന്‍, ആല്‍ബിന്‍ ജോസഫ് എന്നിവരെയാണ് കാണാതായത്.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികളിൽ രണ്ട് പേരെയാണ് കാണാതായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുന്നു.