തൃശൂരില്‍ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്കിൽ എതിരെ വന്ന പിക്ക് അപ് വാൻ ഇടിക്കുകയായിരുന്നു

Update: 2022-01-01 05:28 GMT
Editor : ijas
Advertising

തൃശൂർ പെരിഞ്ഞനത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പെരിഞ്ഞനം പഞ്ചായത്തോഫീസിന് മുന്നിൽ ദേശീയ പാതയിൽ പിക്ക് അപ് വാനും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികരായ മതിലകം ഒന്നാം കല്ല് സ്വദേശി അഷറഫിൻ്റെ മകൻ അൻസിൽ, കയ്പമംഗലം കാക്കാത്തിരുത്തി കാരയിൽ ഗോപിനാഥൻ്റെ മകൻ രാഹുൽ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്കിൽ എതിരെ വന്ന പിക്ക് അപ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ലൈഫ് ഗാർഡ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News