ഊബർ ഡ്രൈവറെ വളഞ്ഞിട്ടടിച്ച് ഓട്ടോ ഡ്രൈവർമാർ; മർദനം സ്റ്റാൻഡിൽ ഊബർ ഓടിച്ചതിന്

പരിക്കേറ്റ തായിക്കാട്ടുകര സ്വദേശി ഷാജഹാന്‍ ആശുപത്രിയില്‍

Update: 2024-06-05 14:03 GMT
Editor : banuisahak | By : Web Desk

കൊച്ചി: ആലുവയില്‍ ഊബർ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം. മെട്രോ സ്റ്റേഷന് മുന്നിലെ മറ്റ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് മര്‍ദിച്ചത്. സ്റ്റാന്‍ഡില്‍ ഊബർ ഓട്ടോ ഓടിച്ചതിനാണ് മര്‍ദനം. പരിക്കേറ്റ ആലുവ കുന്നത്തേരി തൈപറമ്പിൽ സ്വദേശി ഷാജഹാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്തരിക രക്ത സ്രാവത്തെ തുടർന്ന് രക്തം ഛർദിച്ച് കോട്ടയം മെഡിക്കൽ കോളേജിലാണ് ഷാജഹാൻ ചികിത്സ തേടിയത്. 

മർദനമേറ്റത് ആരോടും പറയാതിരുന്ന ഷാജഹാന് മർദനമേൽക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബന്ധുക്കൾ പോലും സംഭവത്തെ കുറിച്ചറിയുന്നത്. മൂന്നാഴ്ച മുൻപ് ആലുവ മെട്രോ സ്റ്റേഷനു മുന്നിൽ യാത്രക്കാരന് വേണ്ടി ഓട്ടോയുമായി കാത്തു നിന്ന ഷാജഹാനെ അവിടെ ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ മർദിക്കുകയായിരുന്നു. ഊബർ ഓട്ടോ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു. ഒരാൾ പിടിച്ച് വച്ച ശേഷം മറ്റ് മൂന്ന് പേർ ചേർന്ന് മർദിച്ചത്.

Advertising
Advertising

അവിടെ നിന്ന് പോയ ഷാജഹാൻ ഈ സംഭവത്തെ കുറിച്ച് ആരോടും പറഞ്ഞില്ല. ഒരാഴ്ച മുമ്പ് രക്തം ഛർദിക്കാൻ തുടങ്ങിയ ഇയാളെ കളമശേരി മെഡിക്കൽ കോളേജിലേക്കും ഗുരുതരാവസ്ഥയെ തുടർന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. 

ഷാജഹാനെ മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബന്ധുക്കൾ വിവരമറിയുന്നത്. ഓട്ടോ തൊഴിലാളിയായതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാനാ ണ് സംഭവത്തെ കുറിച്ച് ആരോടും പറയാതിരുന്നത്. എന്നാൽ, ഗുരുതരാവസ്ഥ മർദനമേറ്റല്ലെന്നും വാക്കേറ്റ തുടർന്ന് ചെറിയൊരു കശപിശ മാത്രമാണുണ്ടായതെന്നും ഓട്ടോ തൊഴിലാളികൾ പറയുന്നു. നിലവിൽ ദൃശ്യങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടെങ്കിലും പരാതി ലഭിക്കാത്തതിനാൽ പോലീസ് കേസെടുത്തിരുന്നില്ല. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News