പണിമുടക്ക് പ്രഖ്യാപിച്ച് ഊബർ, ഒല അടക്കമുള്ള ഓണ്‍ലൈന്‍ ടാക്സി ഡ്രൈവർമാർ

കമ്പനികളുടെ ചൂഷണങ്ങളില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്

Update: 2024-09-05 11:00 GMT

കൊച്ചി: കമ്പനികളുടെ ചൂഷണങ്ങളില്‍ പ്രതിഷേധിച്ച് ഊബർ, ഒല അടക്കമുള്ള ഓണ്‍ലൈന്‍ ടാക്സി ഡ്രൈവർമാർ നാളെ പണിമുടക്കും. ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മയാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് എല്ലാ ഓൺലൈൻ പ്ലാറ്റ്​ഫോമുകളും ബഹിഷ്കരിച്ചുകൊണ്ട് പണിമുടക്ക് നടത്താൻ തീരുമാനിച്ചത്. ഓരോ ട്രിപ്പിനും കമ്മീഷൻ കൂടാതെ 49 രൂപ പ്ലാറ്റ്ഫോം ഫീസ് കമ്പനി ഏർപ്പെടുത്തി, മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ ബ്ലോക് ചെയ്തു, 2017 ന് മുന്നേ ഉള്ള ടാക്സി വാഹനങ്ങളുടെ ഇന്റർ സിറ്റി ഓപ്ഷൻ എടുത്തുകളഞ്ഞു തുടങ്ങിയ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഡ്രൈവേഴ്സ് കൂട്ടായ്മ വ്യക്തമാക്കി.

പലതവണ പരിഹാരം ആവശ്യപ്പെട്ടിട്ടും കമ്പനികൾ നടപടി സ്വീകരിച്ചില്ല. തുടർന്നാണ് പണിമുടക്ക് പ്രതിഷേധവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചതെന്ന് കൂട്ടായ്മ അറിയിച്ചു. ഓൺലൈൻ ടാക്സി കമ്പനികൾ ഡ്രൈവേഴ്സിനെ ചൂഷണം ​ചെയ്യുന്നത് നിരന്തരം തുടർന്നുകൊണ്ടിരിക്കുകയാണെന്നും അവർ ആരോപിച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News