മലപ്പുറത്ത് കൊട്ടിക്കലാശത്തിൽ ആയുധവുമായി യുഡിഎഫ് പ്രവർത്തകർ

ഇന്നലെ നടന്ന കൊട്ടിക്കലാശത്തിലാണ് ആയുധങ്ങൾ ഉപയോഗിച്ചത്

Update: 2025-12-10 09:17 GMT

മലപ്പുറം: മലപ്പുറം തെന്നലയിൽ കൊട്ടിക്കലാശത്തിൽ ആയുധവുമായി യുഡിഎഫ് പ്രവർത്തകർ. മരംമുറിക്കുന്ന വാളും യന്ത്രവും പ്രവർത്തിപ്പിച്ചായിരുന്നു ഇന്നലെ കൊട്ടിക്കലാശം നടത്തിയത്.

തെന്നല പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ കൊട്ടിക്കലാശത്തിലാണ് ആയുധങ്ങൾ ഉപയോഗിച്ചത്. 

കുട്ടികളടക്കം നിരവധി ആളുകൾക്കിടയിലാണ് മരംമുറിക്കുന്ന വാളും യന്ത്രവും അപകടകരമായി ഉപയോഗിച്ചത്. ആയുധങ്ങൾ ഉപയോഗിച്ചതിനെതിരെ പൊലീസിൽ പരാതി നൽകാനാണ് സിപിഎം നീക്കം.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News