വയനാട് ജില്ലാ പഞ്ചായത്ത്; യുഡിഎഫ് ഘടകകക്ഷികൾ നേർക്കുനേർ

പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.ജെ ജോസഫിനെ ഉൾപ്പെടെ കളത്തിലിറക്കി തെരഞ്ഞെടുപ്പ് സജീവമാക്കാൻ ഒരുങ്ങുകയാണ് ജോസഫ് പക്ഷം.

Update: 2025-11-28 09:53 GMT

വയനാട്: വയനാട് ജില്ലാ പഞ്ചായത്ത് മീനങ്ങാടി ഡിവിഷനിൽ യുഡിഎഫ് മുന്നണിയിലെ ഘടകകക്ഷികൾ നേർക്കുനേർ. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ്. എന്നാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥിയായി ലിന്റോ കെ. കുര്യാക്കോസും മത്സര രംഗത്തുണ്ട്.

കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ അവസാന ഘട്ടത്തിലാണ് മീനങ്ങാടി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസിനെ പ്രഖ്യാപിക്കുന്നത്. എന്നാൽ ഈ സീറ്റ് കേരള കോൺഗ്രസ് ജോസഫ് പക്ഷത്തിന്റെ ആണെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ വാദം. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ആയ ലിന്റോ കുര്യാക്കോസിന് സ്ഥാനാർഥിയായി ജോസഫ് പക്ഷം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Advertising
Advertising

കോൺഗ്രസ് മുന്നണി മര്യാദ പാലിച്ചില്ലെന്നും യുഡിഎഫ് നേതാക്കളോട് ഉൾപ്പെടെ അനുവാദം ചോദിച്ച ശേഷമാണ് ജോസഫ് പക്ഷ സ്ഥാനാർഥിയായി തന്നെ പ്രഖ്യാപിച്ചതെന്നുമാണ് സ്ഥാനാർഥിയായ ലിന്റോ കെ. കുര്യാക്കോസ് പറയുന്നത്. ജോസഫ് പക്ഷത്തിന്റെ സ്ഥാനാർഥിത്വം തങ്ങളെ ബാധിക്കില്ലെന്നും മികച്ച വിജയം കോൺഗ്രസിന് ഉണ്ടാകുമെന്നും ഗൗതം ഗോകുൽദാസ് പറഞ്ഞു

പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.ജെ ജോസഫിനെ ഉൾപ്പെടെ കളത്തിലിറക്കി തെരഞ്ഞെടുപ്പ് സജീവമാക്കാൻ ഒരുങ്ങുകയാണ് ജോസഫ് പക്ഷം. ഒരേ മുന്നണിയിൽപ്പെട്ട രണ്ടു പാർട്ടിക്കാർ മത്സരിക്കുന്നുണ്ടെങ്കിലും ശക്തമായ വിജയം യുഡിഎഫിന് ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് കോൺഗ്രസ് ഉള്ളത്.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News