പാലക്കാട്ട് വീണ്ടും ട്വിസ്റ്റ്; സഖ്യമില്ലാതെ ബിജെപിയെ താഴെയിറക്കാനുള്ള നിർണായക നീക്കവുമായി യുഡിഎഫും എൽഡിഎഫും

പാലക്കാട് നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല

Update: 2025-12-14 05:01 GMT
Editor : Lissy P | By : Web Desk

പാലക്കാട്:പാലക്കാട് സഖ്യമില്ലാതെ ബിജെപിയെ താഴെയിറക്കാൻ ശ്രമം.സ്വതന്ത്രനായി ജയിച്ച എച്ച്.റഷീദ് ചെയർമാൻ സ്ഥാനാർഥിയായാൽ യുഡിഎഫും  എല്‍ഡിഎഫും  പിന്തുണക്കും.ഇതോടെ ബിജെപി സ്ഥാനാർഥി പരാജയപ്പെടും. വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയില്ലാത്തതിനാൽ ബിജെപി ജയിക്കും.

അതേസമയം, പാലക്കാട് നഗരസഭയിൽ നിന്നും ബിജെപിയെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു.എല്ലാ സാധ്യതകളും പരിശോധിച്ച് തീരുമാനം എടുക്കും.എ.വി ഗോപിനാഥിന്റെ തോൽവിയോടെ പെരിങ്ങോട്ടുകുർശ്ശി കോൺഗ്രസിന്റെ മണ്ണാണെന്ന് തെളിഞ്ഞു. വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന് മനസിലാക്കണമെന്നും തങ്കപ്പൻ പറഞ്ഞു.

Advertising
Advertising

പാലക്കാട് നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. പട്ടാമ്പി , ചിറ്റൂർ നഗരസഭകൾ യുഡിഎഫ് തിരിച്ച് പിടിച്ചു. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിൽ മൂന്ന് സീറ്റ് മാത്രമാണ് യുഡിഎഫിന് ഉണ്ടായിരുന്നത് ഇത്തവണ 12 ആയി ഉയർത്തി. രണ്ട് ബ്ലോക്ക് പഞ്ചായത്ത് മാത്രമുള്ള യുഡിഎഫിന് ഇത്തവണ നാലായി.

സിപിഎം വിമതർ ഏറ്റവും വലിയ തലവേദനയായത് കൊഴിഞ്ഞാമ്പാറയിലാണ്. കൊഴിഞ്ഞാമ്പാറയിൽ സിപിഎം വിമതരും യുഡിഎഫും ചേർന്ന് ഭരിക്കും . കോട്ടോപ്പാടം , വടക്കഞ്ചേരി പഞ്ചായത്തിലും സിപിഎം വിമതർ വിജയിച്ചു. സിപിഎം കോട്ടയായ അകലത്തേത്തറ പഞ്ചായത്ത് എൽഡിഎഫിൽ നിന്നും ബിജെപി പിടിച്ചെടുത്തു . കഴിഞ്ഞ തവണ ആറ് സീറ്റുമായി ഭരണം നടത്തിയിരുന്ന പുതൂർ പഞ്ചായത്തിൽ സിപിഎമ്മിന് ഒരു സീറ്റുപോലും ലഭിച്ചില്ല. പുതൂർ പഞ്ചായത്തിൽ ബിജെപിക്കാണ് ഭരണം ലഭിച്ചത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News