ഭൂപ്രശ്നങ്ങൾ പരിഹരിക്കണം; ഇടുക്കിയിൽ ഇന്ന് കോണ്‍ഗ്രസ് ഹർത്താൽ

കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

Update: 2023-08-18 01:12 GMT

പ്രതീകാത്മക ചിത്രം

ഇടുക്കി: ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയിൽ ഇന്ന് ഹർത്താൽ. കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ജില്ലയിലെ എട്ട് വില്ലേജുകളിലെ നിർമ്മാണ നിരോധന ഉത്തരവ് റദ്ദ് ചെയ്യുക, ദുരന്ത നിവാരണ നിയമ പ്രകാരം പതിമൂന്ന് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുക, ഭൂപതിവ് നിയമം ഭേദഗതി ചെയ്യുക, ജനവാസമേഖലകൾ ബഫർസോണിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കുക, വന്യമൃഗ ശല്യം തടയാൻ നടപടികൾ സ്വീകരിക്കുക, ഡിജിറ്റൽ റീ സർവ്വേയിലെ അപാകതകൾ പരിഹരിക്കുക, പട്ടയ നടപടികൾ വേഗത്തിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News