Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പനമരം: പനമരം പഞ്ചായത്ത് എൽഡിഎഫിൽ നിന്ന് പിടിച്ച് യുഡിഎഫ്. എൽഡിഎഫ് വിട്ട സ്വതന്ത്ര മെമ്പർ തൃണമൂലിൽ ചേർന്നത് യുഡിഎഫിന് തുണയായി. പതിനൊന്നാം വാർഡ് അംഗം ബെന്നി ചെറിയാനാണ് തൃണമൂലിൽ ചേർന്ന് യുഡിഎഫിന് വോട്ട് ചെയ്തത്. ലീഗ് അംഗം ലക്ഷ്മി ആലക്കാമുറ്റമാണ് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്.
ഇതോടെ തൃണമൂൽ പിന്തുണയിൽ യുഡിഎഫ് ഭരണം പിടിക്കുന്ന ആദ്യ പഞ്ചായത്തായി പനമരം മാറി. പി.വി അൻവർ നിർദേശിച്ചത് യുഡിഎഫിന് വോട്ട് ചെയ്യാനെന്ന് ബെന്നി ചെറിയാൻ പറഞ്ഞു.
വാർത്ത കാണാം: