യു.എൻ.എ നേതാവ് ജാസ്മിൻ ഷാ വിദേശത്ത് നിന്നും ഹവാല പണം കടത്തിയെന്നാരോപണം

ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി

Update: 2024-05-23 17:37 GMT
Editor : Anas Aseen | By : Web Desk
Advertising

കൊച്ചി: വിദേശത്ത് നിന്നും ഹവാല പണം കടത്തിയെന്നാരോപണം യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹി ജാസ്മിൻ ഷായ്ക്കെതിരെ ഹൈക്കോടതിയിൽ ഹരജി. ഇ.ഡി അന്വേഷണം വേണമെന്നാണാവശ്യം. 

ഹരജിയിൽ ഹൈക്കോടതി ഇ.ഡിയുടെ നിലപാട് തേടി.കരുവന്നൂർ കേസിലെ പ്രതിയായ എം.കെ കണ്ണനുമായി ജാസ്മിൻ ഷായ്ക്ക് അടുത്ത ബന്ധമുണ്ടെന്നും എം.ആർ അജയൻ എന്നയാൾ നൽകിയ ഹരജിയിൽ  ആരോപിക്കുന്നു.

മലപ്പുറം ജില്ലയിൽ 30 കോടി രൂപയുടെ വസ്തുവകകൾ ജാസ്മിൻ ഷാ വാങ്ങിക്കൂട്ടിയതായും ഹരജിയിൽ ​​ആരോപിക്കുന്നുണ്ട്.ഇക്കാര്യത്തിലടക്കം ഇ.ഡിഅന്വേഷണം വേണമെന്നാണാവശ്യവും ഉന്നയിച്ചിട്ടുണ്ട്​.


Full View

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News