ഏകീകൃത കുര്‍ബാന തര്‍ക്കം: വിമതര്‍ക്ക് പിന്തുണ നല്‍കിയ വൈദികര്‍ക്ക് ആര്‍ച്ച് ബിഷപ്പിന്‍റെ മുന്നറിയിപ്പ്

ആവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്

Update: 2024-06-23 01:28 GMT
Editor : Lissy P | By : Web Desk

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം മറ്റ് രൂപതകളിലും പ്രതിസന്ധി സൃഷ്ടിച്ചു തുടങ്ങി. വിമതര്‍ക്ക് പിന്തുണ നല്‍കി രംഗത്തെത്തിയ തൃശൂര്‍ അതിരൂപത അംഗങ്ങളായ വൈദികര്‍ക്ക് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് മുന്നറിയിപ്പ് നല്‍കി. ആവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇ മെയില്‍ മുഖേനെയാണ് മുന്നറിയിപ്പ്നല്‍കിയത്.

സഭയുടെ സര്‍ക്കുലറിനെതിരെ വത്തിക്കാനിലെ അപ്പസ്‌തോലിക്ക് സിഞ്ഞത്തുര അടക്കമുള്ള കോടതികളില്‍ പരാതി നല്‍കിയ വിമതര്‍, പള്ളികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിനായി കോടതികളെ ഉടൻ സമീപിക്കും. എറണാകുളം - അങ്കമാലി അതിരൂപത കൂരിയ ആണ് കോടതികളെ സമീപിക്കുക.അതേസമയം, സഭാ തീരുമാനങ്ങൾ തള്ളിയ വിമതപക്ഷം ഇന്നും പള്ളികളിൽ ജനഭിമുഖ കുർബാന തന്നെ നടത്തും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News