Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ കുട്ടികളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരിൽ നടന്നതെന്നും മന്ത്രി പറഞ്ഞു.