അല്‍ അസ്ഹര്‍ ലോ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ്: മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കെ എസ് യു തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നായിരുന്നു എസ്എഫ്‌ഐയുടെ ആരോപണം

Update: 2025-08-26 14:34 GMT

ഇടുക്കി: തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് നടപടികള്‍ മൂന്നുദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കെഎസ്യു പ്രവര്‍ത്തകരുടെ ഹരജിയിലാണ് കോടതി ഇടപെടല്‍. കെഎസ്യു തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നായിരുന്നു എസ്എഫ്‌ഐയുടെ ആരോപണം.

കഴിഞ്ഞ ദിവസം എംജി സര്‍വകലാശാലയുടെ കീഴിലുള്ള കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായിട്ടാണ് അല്‍ അസ്ഹര്‍ ലോ കോളജിലും തെരഞ്ഞെടുപ്പ് നടന്നത്. സംഘര്‍ഷത്തിന് ശേഷം രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് കോളജില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചത്.

തുടര്‍ന്നാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഹരജി സമര്‍പ്പിച്ചത്. മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയാണ് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ പൊലീസിന്റെ സഹായം തേടാമെന്നും ഹൈക്കോടതി.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News