സർവകലാശാലാ പരീക്ഷകൾ നാളെ തുടങ്ങും: ആശങ്കയിൽ വിദ്യാർഥികൾ

പരീക്ഷക്ക് മുന്നോടിയായി ഇന്ന് ഹോസ്റ്റലിലെത്തേണ്ട വിദ്യാർഥികള്‍ക്ക് ഗതാഗതം സൗകര്യമില്ലാത്തതും പ്രശ്നമാണ്

Update: 2021-06-27 08:24 GMT

നാളെ യൂനിവേഴ്സിറ്റി പരീക്ഷ തുടങ്ങാനിരിക്കെ ആശങ്കയൊഴികാതെ വിദ്യാർഥികള്‍. പരീക്ഷക്ക് മുന്നോടിയായി ഇന്ന് ഹോസ്റ്റലിലെത്തേണ്ട വിദ്യാർഥികള്‍ക്ക് ഗതാഗതം സൗകര്യമില്ലാത്തതും പ്രശ്നമാണ്. ഓണ്‍ ലൈന്‍ പരീക്ഷ നടത്തണമെന്ന ആവശ്യത്തില്‍ വിദ്യാർഥികള്‍ ഉറച്ചുനില്‍ക്കുകയാണ്. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷയും നാളെ തുടങ്ങും

വിവിധ യൂനിവേഴ്സിറ്റികളായി നാളെ പരീക്ഷകള്‍ തുടങ്ങുകയാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലടക്കം ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർഥികള്‍ക്ക് ഇന്ന് എത്താന്‍ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച നിയന്ത്രണം കാരണം പല സ്ഥലങ്ങളിലും ബസ് കിട്ടാത്തതാണ് പ്രശ്നം. ആർ ടി പി സി ആർ പരിശോധനാ ഫലമുണ്ടെങ്കിലേ കാലികറ്റ് യൂനിവേഴ്സിറ്റി ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ കഴിയൂ. കൊവിഡ് കുറയാത്തതിലെ ആശങ്ക വേറെ.

Advertising
Advertising

പരീക്ഷ മാറ്റിവെക്കുകയോ ഓണ്‍പരീക്ഷ നടത്തുകയോ വേണമെന്ന വിദ്യാർഥികളുടെ ആവശ്യം ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കുകയും സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിന്‍ നടത്തുകയുമാണ് വിദ്യാർഥികള്‍. പ്ലസ് ടു വിദ്യാർഥികളുടയെും ഓള്‍ഡ് സ്കീം വി എച് എസ് ഇ യുടെയും പ്രാക്ടിക്കല്‍ പരീക്ഷയും നാളെ തുടങ്ങുന്നുണ്ട്.


Full View

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News