സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; പി.എസ്.സി പരീക്ഷയ്ക്ക് മാറ്റമില്ല

ഇന്നത്തെ പരീക്ഷകള്‍, നിയമന പരിശോധന എന്നിവ മാറ്റമില്ലാതെ നടക്കുമെന്ന് പി.എസ്.സി

Update: 2022-09-23 02:52 GMT
Advertising

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. മഹാത്മാഗാന്ധി, കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളാണ് ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചത്. പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

ഇന്നത്തെ ജനറല്‍ നഴ്സിങ് പരീക്ഷകള്‍ മാറ്റിവെച്ചതായി കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രാര്‍ അറിയിച്ചു. ഇന്ന് നടത്താനിരുന്ന പത്താംതരം തുല്യതാ പരീക്ഷ ശനിയാഴ്ചത്തേക്കു മാറ്റി.

അതേസമയം പി.എസ്.സി പരീക്ഷയ്ക്ക് മാറ്റമില്ല. ഇന്നത്തെ പരീക്ഷകള്‍, നിയമന പരിശോധന എന്നിവ മാറ്റമില്ലാതെ നടക്കുമെന്ന് പി.എസ്.സി അറിയിച്ചു. കുസാറ്റ് പരീക്ഷകള്‍ക്കും മാറ്റമില്ല.

കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലെ പോപുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി റെയ്ഡില്‍ പ്രതിഷേധിച്ചാണ് പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഭീകരവാദബന്ധം ആരോപിച്ച് നടത്തിയ റെയ്‌ഡിൽ ദേശീയ, സംസ്ഥാന നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്തു. എൻ.ഐ.എ 45 പേരെയും ഇ.ഡിയും സംസ്ഥാന പൊലീസും 61 പേരെയും അറസ്റ്റ് ചെയ്തു. പരിശോധന വിലയിരുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News