സുരക്ഷിതമല്ലാതെ ബോട്ട് സർവീസ്; നടപടിയെടുക്കാനൊരുങ്ങി മരട് നഗരസഭ

നഗരസഭ സൗജന്യ യാത്രക്കായി സംഘടിപ്പിച്ചിരിക്കുന്ന ബോട്ടിന്‍റെ സുരക്ഷാവീഴ്ചയെ കുറിച്ച് മീഡിയവൺ നൽകിയ വാർത്തയെ തുടർന്നാണ് നടപടി

Update: 2023-12-01 02:11 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: സുരക്ഷിതമല്ലാതെ ബോട്ട് സർവീസിനെതിരെ നടപടിയെടുക്കാനൊരുങ്ങി മരട് നഗരസഭ. ബോട്ട് നിയന്ത്രിക്കുന്നവരുടെ രേഖകൾ പരിശോധിക്കുമെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ചെയർമാന്‍ ആന്‍റണി ആശാൻ പറമ്പിൽ പറഞ്ഞു.നഗരസഭ സൗജന്യ യാത്രക്കായി സംഘടിപ്പിച്ചിരിക്കുന്ന ബോട്ടിന്‍റെ സുരക്ഷാവീഴ്ചയെ കുറിച്ച് മീഡിയവൺ നൽകിയ വാർത്തയെ തുടർന്നാണ് നടപടി.

മരട് നഗരസഭ തേവര - നെട്ടൂർ സർവീസിനായി അമ്പലക്കടവിൽ തയ്യാറാക്കിയിരിക്കുന്ന ബോൾഗാട്ടി എന്ന ബോട്ട് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്ന വാർത്ത പുറത്തുവന്നതിനെ തുടർന്നാണ് നടപടി. മനുഷ്യജീവന് ജീവന് പുല്ല് വില നൽകിയുള്ള ബോട്ട് സർവീസിനെതിരെ കർശന നടപടിയെടുക്കുമെന്ന് മരട് നഗരസഭ ചെയർമാൻ ആന്‍റണി ആശാൻ പറമ്പിൽ പറഞ്ഞു.

ബോട്ടപകടങ്ങളുടെ തീവ്രത കുറക്കാൻ സർക്കാരും ഉദ്യോഗസ്ഥരും കർശന നിർദേശങ്ങൾ മുന്നോട്ട് വച്ചിട്ടും അത് പാലിക്കപ്പെടാതെ ലാഭം മാത്രം മുന്നിൽ കണ്ടാണ് പല ബോട്ടുകളുടേയും സർവീസ്. ഇത്തരം നിയമലംഘനങ്ങൾ അന്വേഷിച്ചിറങ്ങിയ മീഡിയവൺ പരമ്പരക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News