ദേശിയ ചലചിത്ര പുരസ്‌കാരം: 'അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം, സഹനടനുള്ള അവാര്‍ഡ് വിജയരാഘവന് ലഭിച്ചതാണ് ഏറ്റവും വലിയ സന്തോഷം': ഉര്‍വ്വശി

താനും വിജയരാഘവനും ചെയ്യാനിരുന്ന ചിത്രമാണ് പൂക്കാലമെന്നും ഉര്‍വശി പറഞ്ഞു

Update: 2025-08-01 14:12 GMT

കൊച്ചി: മികച്ച സഹനടിക്കുള്ള എഴുപത്തിയൊന്നാമത് ദേശിയ ചലചിത്ര പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് നടി ഉര്‍വശി. തന്റെ കരിയറില്‍ ഇതുവരെ ഒരു അവാര്‍ഡും പ്രതീക്ഷിച്ച് ഇരുന്നിട്ടില്ലെന്നും അതിനായി മാത്രം ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലെന്നും ഉര്‍വശി പറഞ്ഞു.

മലയാളത്തിന് കൂടുതല്‍ അവാര്‍ഡ് ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും വിജയരാഘവന് സഹ നടനുള്ള അവാര്‍ഡ് ലഭിച്ചതിലാണ് തനിക്ക് ഏറ്റവും വലിയ സന്തോഷമുള്ളതെന്നും ഉര്‍വശി പങ്കുവെച്ചു.

'എല്ലാ പുരസ്‌കാരങ്ങളും ലഭിക്കേണ്ട വ്യക്തിയാണ് വിജയ രാഘവന്‍. 'കുട്ടേട്ട'ന് അത്തരമൊരു അവാര്‍ഡ് ലഭിച്ചതാണ് ഏറ്റവും വലിയ സന്തോഷം. വളരെ വൈകിയാണെങ്കിലും അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്.പൂക്കാലം എന്ന സിനിമ കുട്ടേട്ടനും ഞാനും ചേര്‍ന്നായിരുന്നു ചെയ്യേണ്ടത്. ഏത് റോളും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന നടനാണ് അദ്ദേഹം,' ഉര്‍വശി പറഞ്ഞു.

Advertising
Advertising

അതേസമയം, പൂക്കാലം സിനിമയിലെ അഭിനയിത്തിനാണ് മികച്ച സഹ നടനുള്ള പുരസ്‌കാരം വിജയ രാഘവന് ലഭിച്ചത്. പുരസ്‌കാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹവും പങ്കുവെച്ചു. ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് ഉള്ളൊഴുക്ക് സിനിമയുടെ സംവിധായകന്‍ ക്രിസ്റ്റോ ടോമിയും വ്യക്തമാക്കി. ഒരുപാട് വര്‍ഷത്തെ പ്രയത്‌നമാണ് സിനിമയെന്നും ഉര്‍വശിക്കും അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാള സിനിമയ്ക്ക് കൂടുതല്‍ തിളക്കമുണ്ട്. മികച്ച എഡിറ്റിനുള്ള പുരസ്‌കാരം പൂക്കാലത്തിന്റെ എഡിറ്റര്‍ മിഥുന്‍ മുരളി സ്വന്തമാക്കി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍, 2018 സിനിമയിലുടെ മോഹന്‍ദാസും കരസ്ഥമാക്കി.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News