സിപിഎം സെല്ലുകളായി യൂണിവേഴ്സിറ്റികളെ മാറ്റുന്നു: വി ഡി സതീശന്‍

'സംസ്ഥാന സർക്കാർ പോകുന്നത് മോദി സർക്കാരിന്‍റെ വഴിക്കാണ്. പേരു നോക്കി തീവ്രവാദബന്ധം ആരോപിക്കുകയാണ്'

Update: 2021-12-13 06:30 GMT

സിപിഎം സെല്ലുകളായി യൂണിവേഴ്സിറ്റികളെ മാറ്റാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിൻവാതിൽ നിയമനങ്ങളുടെ നീണ്ട നിരയാണ്. ആരോപണവിധേയമായ എല്ലാ നിയമനവും റദ്ദാക്കി ജുഡീഷ്യൽ അന്വേഷണം വേണം. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കമല്ല പ്രശ്നം. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നം നേരത്തെ ഒത്തുതീർപ്പാക്കിയിട്ടുണ്ട്. അക്കാദമിക് വിഷയങ്ങളിൽ സിപിഎം ഇടപെടുന്നതാണ് പ്രശ്നം. തെറ്റായ വിസി നിയമനത്തിൽ ഗവർണർ ഒപ്പിട്ടതും തെറ്റാണെന്ന് സതീശന്‍ പറഞ്ഞു.

പേരു നോക്കി സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദബന്ധം ആരോപിക്കുകയാണെന്നും വി ഡി സതീശന്‍. മോഫിയ സമരത്തിൽ കോൺഗ്രസ് പ്രവർത്തകർക്കുമേല്‍ തീവ്രവാദബന്ധം ആരോപിച്ച് റിമാൻഡ് റിപ്പോർട്ട് നൽകി. മോദിയുടെ രീതി തന്നെയാണ് പിണറായിയും പിന്തുടരുന്നത്. സംഘപരിവാർ ശൈലിയിലെ പ്രവർത്തനം പിണറായി എടുക്കേണ്ട. സംഘപരിവാർ മനസ്സാണ് സർക്കാരിനെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Advertising
Advertising

സംസ്ഥാന സർക്കാർ പോകുന്നത് മോദി സർക്കാരിന്‍റെ വഴിക്കാണ്. സർക്കാരിനെ വിമർശിച്ചാൽ തീവ്രവാദ ബന്ധം ചുമത്തുന്നു. കേരളത്തിൽ ഇതൊന്നും നടക്കില്ല. കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. സംസ്ഥാന പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറാണ്. ഞങ്ങളുടെ പ്രവർത്തകരോട് അതുവേണ്ട. സംഘപരിവാർ മനസ് ഇവിടെ നടക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

വഖഫ് ബോർഡ് വിഷയത്തിൽ ലീഗിന്‍റെ അഭിപ്രായം തന്നെയാണ് യുഡിഎഫിനെന്നും വി ഡി സതീശന്‍ പറഞ്ഞു. മന്ത്രി റിയാസിനെതിരെ ലീഗ് നേതാവ് നടത്തിയ പരാമര്‍ശം ശരിയല്ല. അത് തെറ്റാണെന്ന് ആ വേദിയിൽ തന്നെ സാദിഖലി തങ്ങൾ പറഞ്ഞതാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Full View

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News