12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ വിതരണം മാർച്ച് 16 മുതൽ

കോർബെവാക്‌സ് വാക്‌സിൻ ആണ് കുട്ടികൾക്ക് നൽകുക

Update: 2022-03-14 09:16 GMT

രാജ്യത്ത് 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ വിതരണം മാർച്ച് 16 മൂതൽ നൽകി തുങ്ങും. കോർബെവാക്‌സ് വാക്‌സിൻ ആണ് കുട്ടികൾക്ക് നൽകുക. 60 വയസിന് മുകളിലുള്ളവർക്കുള്ള ബൂസ്റ്റർ ഡോസും ബുധനാഴ്ച മുതൽ നൽകി തുടങ്ങും .

ഭാരത് ബയോടെക്കിന്റെ കോവാക്സിനായുരുന്നു കുട്ടികൾക്ക് നൽകിവന്നിരുന്നത്. 15 മുതൽ 18 വരെ പ്രായക്കാർക്കാണ് ഈ വാക്സിൻ നൽകുന്നത്. കഴിഞ്ഞ ജനുവരി മൂന്നു മുതലാണ് കുട്ടികളിൽ കുത്തിവയ്ക്കാനായി കോവാക്സിന് അനുമതി ലഭിച്ചിരുന്നത്.

12 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും കോർബെവാക്‌സ് വാക്‌സിൻ നൽകാമെന്ന് കവിഞ്ഞ ഡിസംബറിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ) ശുപാർശ ചെയ്തിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News