വടകരയിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു

മൃത​ദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Update: 2025-11-24 06:42 GMT

കോഴിക്കോട്: കോഴിക്കോട് വടകരയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പഴങ്കാവ് വലിയ കിഴക്കയിൽ സുധീന്ദ്രൻ വി. കെയാണ് മരിച്ചത്. ദേശീയ പാതയിൽ ആശ ആശുപത്രിക്ക് സമീപമാണ് അപകടം.

വടകരയിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കൃഷ്ണ ബസാണ് ഇടിച്ചത്. പഴങ്കാവ് ഫയർ സ്റ്റേഷൻ റോഡിൽ നിന്നും ബൈക്ക് യാത്രികൻ ദേശീയ പാതയിലേക്ക് പ്രവേശിക്കുകയായിരുന്നു.

ബസിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായി പറയുന്നത്. മൃത​ദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News