തന്നെ കൊല്ലാൻ നീക്കം നടത്തിയിരുന്നു,എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിൽ പങ്കില്ല: വത്സൻ തില്ലങ്കേരി

ആർക്കും എന്ത് ആരോപണവും ഉന്നയിക്കാം എസ്ഡിപിഐ യുടെ ആരോപണം അടിസ്ഥാന രഹിതമാണ് വത്സൻ തില്ലങ്കേരി പറഞ്ഞു

Update: 2021-12-19 07:45 GMT
Editor : Dibin Gopan | By : Web Desk
Advertising

എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിൽ ആർഎസ്എസിന് പങ്കില്ലെന്ന് വത്സൻ തില്ലങ്കേരി. ആർക്കും എന്ത് ആരോപണവും ഉന്നയിക്കാം എസ്ഡിപിഐ യുടെ ആരോപണം അടിസ്ഥാന രഹിതമാണ് വത്സൻ തില്ലങ്കേരി പറഞ്ഞു.

തന്നെ പോലുള്ളവരെ ആരോപണമുന്നയിച്ച് കൊലപ്പെടുത്താൻ ഇതിന് മുമ്പും ശ്രമങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായി മാത്രമേ ഈ ആരോപണങ്ങൾ കാണാൻ സാധിക്കുകയുള്ളൂവെന്നും തില്ലങ്കേരി പറഞ്ഞു.

ജനങ്ങൾക്കിടയിൽ ഭീകരതക്കെതിരായ പ്രചരണം നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പോയതെന്നും അതിനെ അനാവശ്യമായി വളച്ചൊടിക്കുകയാണെന്ന് തില്ലങ്കേരി കൂട്ടിച്ചേർത്തു.

ഭീകരവാദികളുമായി ബന്ധപ്പെട്ട കേസിൽ കേരളാ പൊലീസ് ഉരുണ്ടുകളിക്കുകയാണ്.അതിനാൽ കേന്ദ്രാന്വേഷണം വേണമെന്ന് പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സമയത്ത് ആവശ്യപ്പെട്ടിരുന്നതായും തില്ലങ്കേരി പറഞ്ഞു.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News