'റോഡിൽ സ്റ്റേജ് കെട്ടിയത് ഒഴിവാക്കേണ്ടതായിരുന്നു, വഞ്ചിയൂർ ഏരിയ കമ്മിറ്റിക്ക് പിശക് പറ്റി': വി. ജോയ്
സംഭവത്തിലെടുത്ത കേസിൽ സിപിഎം നേതാക്കളെ പ്രതി ചേർത്തു
Update: 2024-12-11 05:02 GMT
തിരുവനന്തപുരം: വഞ്ചിയൂരിൽ പൊതുവഴിയിൽ സിപിഎം ഏരിയാ സമ്മേളനം നടത്തിയതിൽ ഖേദപ്രകടനവുമായി തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ്. റോഡിൽ സ്റ്റേജ് കെട്ടിയത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജോയ് പറഞ്ഞു. വഞ്ചിയൂർ ഏരിയ കമ്മിറ്റിക്ക് പിശക് പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി ശ്രദ്ധ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിലെടുത്ത കേസിൽ സിപിഎം നേതാക്കളെ പ്രതി ചേർത്തു. ഹൈക്കോടതി വിമർശനത്തിന് പിന്നാലെയാണ് സിപിഎം നേതാക്കളെ പ്രതി ചേർത്തത്.സിപിഎം പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബുവാണ് ഒന്നാം പ്രതി. ഏരിയ കമ്മിറ്റിയിലെ 21 അംഗങ്ങളും പ്രതികളാണ്. പ്രതികൾക്ക് വഞ്ചിയൂർ പൊലീസ് നോട്ടീസ് അയച്ചു.