വഞ്ചിയൂർ വെടിവെപ്പിൽ ട്വിസ്റ്റ്; വെടിയേറ്റ യുവതിയുടെ ഭർത്താവിനെതിരെ പീഡനക്കേസെടുത്ത് ​പൊലീസ്

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിന് പ്രതികാരമായാണ് വെടിവെച്ചതെന്ന് യുവതി

Update: 2024-08-01 06:51 GMT

തിരുവനന്തപുരം: വഞ്ചിയൂരിലെ വീട്ടിൽക്കയറി യുവതിക്ക് നേരെ വെടിവെപ്പ് നടത്തിയ കേസിൽ ട്വിസ്റ്റ്. അറസ്റ്റിലായ ഡോക്ടറുടെ പരാതിയിൽ വെടി​​യേറ്റ ഷിനിയുടെ ഭർത്താവ് സജീത്തിനെതിരെ പീഡനക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. തന്നെ പീഡിപ്പിച്ചതിന് പ്രതികാരമായാണ് ആക്രമണമെന്നാണ് കൊല്ലം സ്വദേശിയും പ്രതിയുമായ വനിതാ ഡോക്ടർ മൊഴി നൽകിയിരിക്കുന്നത്.

വർഷങ്ങൾക്കുമുമ്പ് സുജീത്ത് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് യുവതി ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. സജീത്തും പ്രതിയായ യുവതിയും തമ്മിൽ വർഷങ്ങളായുള്ള ബന്ധമുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷം മുമ്പ് യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ച് സജീത്ത് മാലദ്വീപിലേക്ക് പോയി.ജോലിയാവശ്യാർഥമാണ് പോയതെങ്കിലും തന്നെ ഒഴിവാക്കാൻ വേണ്ടിയാണ് മാലദ്വീപിലേക്ക് സജിത്ത് പോയതെന്നാണ് യുവതി സംശയിക്കുന്നത്.

അതിനെതുടർന്നുണ്ടായ പകയിൽ സജിത്തിന്റെ കുടുംബത്തിൽ മാനസികസമ്മർദം ഉണ്ടാക്കാനും അവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനുമായാണ് ആക്രമിച്ചതെന്നാണ് യുവതി ആദ്യം മൊഴി നൽകിയത്. പിന്നീടാണ് യുവതി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സജീത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യും.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News