'വന്ദേഭാരത് കെ-റെയിലിന് പകരമാകില്ല, അപ്പവുമായി പോയാൽ കേടുവരും': എം.വി ഗോവിന്ദൻ

സംസ്ഥാനത്ത് കെ-റെയിൽ ഇന്നല്ലെങ്കിൽ നാളെ നടപ്പാകുമെന്നും എം.വി ഗോവിന്ദൻ

Update: 2023-04-16 06:43 GMT

എം.വി ഗോവിന്ദൻ

കണ്ണൂര്‍: വന്ദേഭാരത് കെ-റെയിലിന് ബദലല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കുടുംബശ്രീക്കാർ അപ്പവുമായി കെ-റെയിലിൽ പോകും. എന്നാൽ വന്ദേഭാരതിൽ അപ്പവുമായി പോയാൽ കേടുവരും. സംസ്ഥാനത്ത് കെ-റെയിൽ ഇന്നല്ലെങ്കിൽ നാളെ നടപ്പാകുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ക്രിസ്ത്യൻ സമുദായത്തെ വശത്താക്കാനാണ് ബി.ജെപി ശ്രമിക്കുന്നത്. ആർ.എസ്.എസിന്റെ വർഗീയതയെ ചെറുക്കൻ കഴിയുന്ന മതനിരപേക്ഷ ഉള്ളടക്കമുള്ള ജനതയാണ് കേരളത്തിൽ ഉള്ളത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ബി.ജെ.പി-ക്രൈസ്തവർക്കെതിരെ അഴിച്ചുവിട്ട അക്രമങ്ങൾ സിപിഎം തുറന്ന് കാണിച്ചുവെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News