ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം ചൊവ്വാഴ്ച

വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും

Update: 2021-08-08 03:37 GMT

വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും. അയൽവാസിയായ ചുരക്കുളം എസ്റ്റേറ്റിലെ അർജുനാണ് പ്രതി. ബലാത്സംഗം, കൊലപാതകം, പോക്സോ ഉൾപ്പടെ ആറു വകുപ്പുകളാണ് പ്രതി അർജുനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ 36 സാക്ഷികളാണുള്ളത്. 150തിലധികം പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും, സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ സമർപ്പിക്കുന്നത്. കഴിഞ്ഞ ജൂൺ 30നാണ് കുട്ടിയെ ലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആറുവയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തുകയായിരുന്നു. അതോടെ അന്വേഷണം അയൽവാസികളിലേക്ക് നീങ്ങി. തുടർന്ന് നിരവധിപേരെ ചോദ്യം ചെയ്തു.

Advertising
Advertising

ഒടുവില്‍ പരസ്‌പര വിരുദ്ധമായി മൊഴി നല്‍കിയ അർജുനിലേക്ക് അന്വേഷണം നീങ്ങുകയായിരുന്നു. കൊല്ലപ്പെട്ട ദിവസം ആറ് വയസുകാരിയെ കണ്ടിട്ടില്ലെന്നായിരുന്നു അർജുന്റെ ആദ്യ മൊഴി. എന്നാൽ അർജുൻ അന്ന് ഉച്ചയ്‌ക്ക് കുട്ടിയെ മടിയിലിരുത്തി കളിപ്പിക്കുന്നത് കണ്ടവരുണ്ടായിരുന്നു. സംഭവ ദിവസം ഉച്ചകഴിഞ്ഞ് പ്രതിയും മൂന്ന് സുഹൃത്തുക്കളും സമീപത്തെ ബാർബർ ഷോപ്പിൽ പോയിരുന്നു. അല്പം കഴിഞ്ഞ് അർജുനെ കാണാതായി. ഇതും സംശയത്തിനിടയാക്കി. തുടര്‍ന്ന് ജൂലാ നാലിന് അര്‍ജുനെ അറസ്റ്റ് ചെയ്തതു. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ അര്‍ജുന്‍ കുറ്റം സമ്മതിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News