അജയ്യയുടെ വരവ് ആഘോഷമാക്കി വണ്ടിപ്പെരിയാർ

ആരതി ഉഴിഞ്ഞും, മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് പ്രദേശവാസികൾ ഇവരെ വരവേറ്റത്

Update: 2022-01-09 08:23 GMT

 കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് വണ്ടിപ്പെരിയാറിലെ വീട്ടിലെത്തിയ അജയ്യക്കും കുടുംബത്തിനും ജന്മനാട് സ്വീകരണം നൽകി. ആരതി ഉഴിഞ്ഞും, മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് പ്രദേശവാസികൾ ഇവരെ വരവേറ്റത്.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ തട്ടികൊണ്ടു പോയെന്ന വാർത്തയറിഞ്ഞപ്പോൾ മുതൽ മനസിൽ ആധിയായിരുന്നു വണ്ടിപ്പെരിയാറുകാർക്ക്.എന്നാൽ പൊലീസിൻ്റെയും, നാട്ടുകാരുടെയും ജാഗ്രതയോടെയുള്ള ഇടപെടലിൽ കുഞ്ഞിനെ തിരികെക്കിട്ടിയെന്നറിഞ്ഞപ്പോൾ ഇരട്ടി സന്തോഷവും. ആരതി ഉഴിഞ്ഞും, മധുരം നൽകിയും ജന്മനാട് അജയ്യയുടെ വരവ് ആഘോഷമാക്കി.

Advertising
Advertising

കുഞ്ഞിനെ തിരികെ കിട്ടും വരെ ഒപ്പം നിന്നവരോട് മറക്കാനാകാത്ത നന്ദിയുണ്ടെന്ന് അച്ഛൻ ശ്രീജിതും അമ്മ അശ്വതിയും പറഞ്ഞു. നൊമ്പര കാഴ്ചകൾക്ക് വിരാമമിട്ട് മാതാപിതാക്കൾക്കൊപ്പം വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈലിലെ സ്വന്തം വീട്ടിൽ സുഖമായി കഴിയുകയാണ് അജയ്യ.

ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് അമ്മയെയും കുഞ്ഞിനെയും ശനിയാഴ്ചയാണ് ഡിസ്ചാർജ്ജ് ചെയ്തത്. യാത്രയാക്കാൻ ഡിവൈഎസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും എത്തി.  കുട്ടിയെ അമ്മയുടെ കൈകളിൽ തിരികെ എത്തിച്ച ഗാന്ധിനഗർ എസ് ഐ റനീഷ് തന്നെയാണ് കുട്ടിക്ക് പേരിട്ടത്.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News