സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റുകൾക്ക് തീവ്ര വലതുപക്ഷ നിലപാടാണെന്ന് വിഡി സതീശൻ

ഒക്ടോബർ രണ്ടു മുതൽ യൂത്ത് കോൺഗ്രസ് നടത്തി വരുന്ന പദയാത്രകളുടെ സംസ്ഥാനതല തല സമാപനമാണ് കോഴിക്കോട് കടപ്പുറത്ത് നടന്നത്

Update: 2021-12-18 03:49 GMT

മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റുകൾക്ക് തീവ്ര വലതുപക്ഷ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോഴിക്കോട് യൂത്ത് കോൺഗ്രസ് പദയാത്രയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിനോടുള്ള മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മൃദുസമീപനങ്ങൾ പ്രകടമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

വർഗീയതയെ ചെറുക്കാനായി സിപിഎമ്മിനെയും ചെറുക്കേണ്ട അവസ്ഥയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ശാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ഷാഫി പറമ്പിൽ നയിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡൻറ് ബിവി ശ്രീനിവാസ് മുഖ്യ പ്രഭാഷണം നടത്തി.

Advertising
Advertising

Full View

Full View

ഒക്ടോബർ രണ്ടു മുതൽ യൂത്ത് കോൺഗ്രസ് നടത്തി വരുന്ന പദയാത്രകളുടെ സംസ്ഥാനതല തല സമാപനമാണ് കോഴിക്കോട് കടപ്പുറത്ത് നടന്നത്. ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങൾ പങ്കെടുത്തു.

Opposition leader VD Satheesan said that the Communists in the state, including the Chief Minister, are on the far right

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News