സമരാഗ്നിവേദിയിൽ ഒഴിഞ്ഞ കസേരകൾ; പ്രവർത്തകരെ ശകാരിച്ച് സുധാകരൻ, പ്രസിഡന്റ് വിഷമിക്കേണ്ടെന്ന് സതീശൻ

മൂന്നുമണിക്ക് കൊടുംചൂടിൽ വന്നവരാണ്, 12 പേർ പ്രസംഗിച്ചു കഴിഞ്ഞപ്പോഴാണ് അവർ മടങ്ങിപ്പോയതെന്നും വി.ഡി സതീശൻ

Update: 2024-02-29 15:48 GMT
Advertising

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനവേദിയിലെ ഒഴിഞ്ഞ കസേരകളിൽ നീരസം പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് പൊതുയോഗം സംഘടിപ്പിക്കുന്നത്. എന്നാൽ, രണ്ടുപേർ സംസാരിച്ച ശേഷം ആൾക്കാർ മടങ്ങിപ്പോകുന്നു. മുഴുവൻ സമയം ഇരിക്കാൻ കഴിയില്ലെങ്കിൽ എന്തിനാണ് പ്രസംഗം കേൾക്കാൻ വരുന്നതെന്നും സുധാകരൻ ചോദിച്ചു.  

സുധാകരന്റെ വിമർശനത്തിന് മറുപടിയുമായായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയത്. "മൂന്നുമണിക്ക് കൊടുംചൂടിൽ വന്ന പാവപ്പെട്ട പ്രവർത്തകരാണ് ഇവിടെയുള്ളത്. അവർ അഞ്ച് മണിക്കൂർ തുടർച്ചയായി ഇരുന്നു.12 പേർ പ്രസംഗിച്ചു കഴിഞ്ഞു പതിമൂന്നാമതാണ് ഞാൻ പ്രസംഗിക്കുന്നത്. സ്വാഭാവികമായും ഈ ചൂടിൽ ഇരിക്കാൻ ആളുകൾക്ക് പാടാണ്. അതുകൊണ്ടാണ് അവർ മടങ്ങിപ്പോയത് പ്രസിഡന്റിന് വിഷമം തൊന്നേണ്ടതില്ല" വി.ഡി സതീശൻ പറഞ്ഞു.  

Full View

നാട്ടിലെ ജനങ്ങളെ പട്ടിണിക്കിട്ട് പിണറായി എന്തിനാണ് ഭരിക്കുന്നതെന്ന് കെ.സുധാകരൻ ചോദിച്ചു. മോദിയുടെ രണ്ടക്കം പള്ളിയിൽ പറഞ്ഞാൽ മതിയെന്നും കേരളത്തിൽ അതൊന്നും നടക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കൂട്ടിച്ചേർത്തു.

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ മരണത്തിൽ പ്രതികൾക്ക് പിന്തുണയുമായി കോളജ് അധികൃതർ നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സത്യം പുറത്തു വരുന്നില്ലെന്നും നീതി നിഷേധിച്ചാൽ കോൺഗ്രസ്‌ സമരം ചെയ്യാനിറങ്ങുമെന്നും വി.ഡി സതീശൻ പറഞ്ഞു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News