മന്ത്രിക്കെതിരെ വൈദികൻ പറഞ്ഞത് പച്ചവർഗീയത: വെള്ളാപ്പള്ളി നടേശൻ

'അഹങ്കാരത്തിന് കയ്യും കാലും വെച്ചിട്ട് പുരോഹിതവേഷം ധരിച്ച് വരികയാണ്'

Update: 2022-12-01 07:59 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: മന്ത്രി വി അബ്ദുറഹ്മാനെതിരായി ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞത് പച്ച വർഗീയതയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 'അഹങ്കാരത്തിന് കയ്യും കാലും വെച്ചിട്ട് പുരോഹിതവേഷം ധരിച്ച് വരികയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രിയെ ബഹുമാനിക്കണം'. വിഴിഞ്ഞത്തേത് രണ്ടാം വിമോചന സമരമാണോയെന്ന് സംശയമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 

അതേസമയം, ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മന്ത്രിമാരെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.തീവ്രവാദ പരാമർശം ഉന്നയിക്കുന്നത് അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കുന്നത്. തീവ്രവാദ പരാമർശത്തിൽ കേസുമായി മുന്നോടു പോകും.തുറമുഖ നിർമാണം നിർത്തി വെക്കുന്ന പ്രശ്‌നമില്ലന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News